ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ (KCCO) പ്രസിഡണ്ടായി ജോസ് ഏബ്രഹാം ചക്കാലപറമ്പിലും (കാൻബെറ), സെക്രട്ടറിയായി ജോസഫ് ചാക്കോ വരിക്കമാൻതൊട്ടിയും (മെൽബൺ), ട്രഷററായി റ്റോമി തോമസ് വടശ്ശേരികുന്നേലും (അഡലെയ്ഡ്) തെരഞ്ഞെടുക്കപ്പെട്ടു. ജിജോമോൻ തോമസ് കാലാത്താട്ടിൽ സിഡ്‌നി (വൈസ് പ്രസിഡണ്ട്), ഡോൺ ജോൺസ് പതിപ്ലാക്കിൽ ന്യൂസിലാന്റ് (ജോയിന്റ് സെക്രട്ടറി), ലിജോ ജോസഫ് കൊണ്ടാടംപടവിൽ ബ്രിസ്ബെയ്ൻ (എക്‌സിക്യൂട്ടീവ് മെംബർ), ഷിബു ജോർജ് പുത്തേട്ട് ന്യൂകാസിൽ (എക്സിക്യൂട്ടീവ് മെംബർ), സെലിൻ ജോസ് കുരികിലുംകുന്നേൽ ബ്രിസ്ബെയ്ൻ (KCWFO), റിതിൻ സിറിൾ നെടിയപ്പള്ളിൽ ടൗൺസ് വിൽ (KCYLO) എന്നിവരാണ് മറ്റു ഭാരവാഹികൾ. രണ്ടു വർഷമാണ് (2025-2027) പ്രവർത്തന കാലാവധി. ഓസ്ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂർ എന്നീ മൂന്നു രാജ്യങ്ങളിലുള്ള ക്‌നാനായ മക്കളുടെ കൂട്ടായ്‌മയാണ് ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന ((KCCO)..

പ്രസിഡണ്ട് ജോസ് ഏബ്രഹാം കാൻബെറ ക്‌നാനായ അസോസിയേഷൻ മുൻ പ്രസിഡണ്ടാണ്. കരിപ്പാടം സെൻ്റ് മേരീസ് ക്നാനായ ഇടവകയിൽപ്പെട്ട ജോസ് സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് മിഷൻ്റെ പ്രഥമ കൈക്കാരനാണ്. സെക്രട്ടറി ജോസഫ് ചാക്കോ വരിക്കമാൻതൊട്ടി കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ്. മെൽബൺ ക്‌നാനായ കാത്തലിക് ഇടവകയുടെ പാരീഷ് കൗൺസിൽ അംഗവും മതബോധന ക്ലാസിൻ്റെ കോ-ഓർഡിനേറ്ററുമാണ്. ട്രഷറർ റ്റോമി തോമസ് വടശ്ശേരികുന്നേൽ ബൈസൺവാലി ഇടവകാംഗമാണ്. സൗത്ത് ഓസ്ട്രേലിയ ക്നാനായ അസോസിയേഷൻ്റെ മുൻ പ്രസിഡണ്ടാണ്.

വൈസ് പ്രസിഡണ്ട് ജിജോമോൻ തോമസ് കാലാത്താട്ടിൽ ചാമക്കാലാ സെൻ്റ് ജോൺസ് ക്‌നാനായ ഇടവകാംഗമാണ്. സിഡ്‌നി ക്‌നാനായ അസോസിയേഷൻ മുൻ ജോയിൻ്റ് സെക്രട്ടറിയുമാണ്. ജോയിന്റ്റ് സെക്രട്ടറി ഡോൺ ജോൺസ് പതിപ്ലാക്കിൽ ന്യൂസിലാൻ്റ് ക്‌നാനായ കാത്തലിക് അസോസിയേഷൻ്റെ ഇപ്പോഴത്തെ പ്രസിഡണ്ടും മുൻ ജനറൽ സെക്രട്ടറിയുമാണ്. ചേർപ്പുങ്കൽ (കല്ലൂർ) സെൻ്റ് പീറ്റർ ആൻഡ് പോൾ ഇടവകയിൽപ്പെട്ട ഡോൺ പതിപ്ലാക്കിൽ മിഷൻലീഗ്, കെസിവൈഎൽ ചേർപ്പുങ്കൽ യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗമായ ലിജോ ജോസ് കൊണ്ടാടംപടവിൽ അരീക്കര ഇടവകാംഗമാണ്. കവൻട്രി ആൻഡ് വാർവിക്ക്‌സ് ഷയർ ക്‌നാനായ യൂണിറ്റിന്റെ മുൻ സെക്രട്ടറിയുമാണ്. എക്സിക്യൂട്ടീവ് അംഗമായ ഷിബു ജോർജ് പുത്തേട്ട് നീണ്ടൂർ സെന്റ്റ് മൈക്കിൾസ് ഇടവകാംഗമാണ്. ന്യൂകാസിൽ, അയർലൻഡ്, ദുബായ് ക്‌നാനായ അസോസിയേഷനുകളുടെ പ്രസിഡണ്ട് എന്ന നിലയിൽ ഷിബു ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. വിമൻസ് ഫോറം പ്രസിഡണ്ടായ സെലിൻ ജോസ് കുരികിലുംകുന്നേൽ കൂടല്ലൂർ ഇടവകാംഗമാണ്. റിതിൻ സിറിൾ നെടിയപ്പള്ളിൽ ഓഷ്യാന കെസിവൈഎൽ സംഘടനയ്ക്ക് നേതൃത്വം നല്‌കും. മള്ളൂശ്ശേരി സെൻ്റ് തോമസ് ക്‌നാനായ ഇടവകാംഗമാണ് റിതിൻ.

അടുത്ത രണ്ടു വർഷത്തേക്ക് കെ.സി.സി.ഒ.യെ നയിക്കുവാൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ഓഷ്യാനയിലെ എല്ലാ ക്‌നാനായക്കാർക്കും പ്രസിഡണ്ട് ജോസ് ഏബ്രഹാം ചക്കാലപറമ്പിൽ നന്ദി രേഖപ്പെടുത്തി. എല്ലാ യൂണിറ്റുകളെയും സമഭാവനയോടെ കാണുകയും സുതാര്യവും പക്ഷപാതരഹിതവുമായ ക്‌നാനായപക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട്, തനിമയും ഒരുമയും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ചുകൊണ്ട്, സമുദായത്തിൻ്റെ വളർച്ചയ്ക്കും യുവജനങ്ങളുടെ നന്മയ്ക്കും ഉതകുന്ന കർമ്മപരിപാടികൾക്ക് രൂപം നല്‌കുമെന്ന് പ്രസിഡണ്ട് ജോസ് ഏബ്രഹാം പറഞ്ഞു.

Other News

KCYLO യുടെ ആഭിമുഖ്യത്തിൽ KCCO, KCCQ, KCYLQ, എന്നീ സംഘടനകളുടെ സഹകരണത്തോടെ ‘NADA 2023’ നവംബർ 24 ന്

KCYLO യുടെ ആഭിമുഖ്യത്തിൽ KCCO, KCCQ, KCYLQ, എന്നീ സംഘടനകളുടെ സഹകരണത്തോടെ ‘NADA 2023’ നവംബർ 24 ന്

ഷോജോ തെക്കേവാലയിൽ (KCCO സെക്രട്ടറി) KCYLO യുടെ ആഭിമുഖ്യത്തിൽ KCCO, KCCQ, KCYLQ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ‘NADA 23’ എന്ന 18+ ക്നാനായ ബോൾ 2023 നവംബർ 24 ന് 2.00 pm മുതൽ 11.30 pm വരെ ഗോൾഡ് കോസ്റ്റിലെ ഹെലനിക് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ രക്തം സിരകളിൽ...

ഓഗസ്റ്റ് 29 – അതിരൂപതാ ദിനം

ഓഗസ്റ്റ് 29 – അതിരൂപതാ ദിനം

പ്രിയ ക്നാനായ സഹോദരങ്ങളെ, വിശുദ്ധ പത്താം പീയൂസ് മാർപാപ്പ 1911 ഓഗസ്റ്റ് 29 ആം തീയതി കോട്ടയം രൂപത സ്ഥാപിച്ചതിനെ അനുസ്മരിക്കുന്നതിന് ഓഗസ്റ്റ് 29 ന് ലോകമെമ്പാടുമുള്ള ക്നാനായക്കാർ അതിരൂപതാ ദിനമായിട്ട് ആചരിക്കുകയാണല്ലോ. അന്നേദിവസം" KNA DAY" ആയിട്ട് ആഘോഷിക്കുന്ന പതിവ്...

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

സിഡ്നി ക്നാനായ അസോസിയേഷൻറെ ആതിഥേയത്വത്തിൽ ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതി,  ഓഷ്യാനയിലെ ക്നാനായ സമൂഹത്തിൻറെ മുഖമുദ്രയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് ഓഷ്യാന  (കെ സി സി ഒ ) 2023-25  വർഷത്തെ പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും പ്രതിമ...