സിഡ്നി ക്നാനായ അസോസിയേഷൻറെ ആതിഥേയത്വത്തിൽ ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതി, ഓഷ്യാനയിലെ ക്നാനായ സമൂഹത്തിൻറെ മുഖമുദ്രയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് ഓഷ്യാന (കെ സി സി ഒ ) 2023-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും പ്രതിമ അനാച്ഛാദനവും നിർവഹിച്ചു .
സിഡ്നിയിലെ ഹുൻറ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നിയുക്ത കെ സി സി ഒ പ്രസിഡൻറ് സജികുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡ്നി ക്നാനായ അസോസിയേഷൻ പ്രസിഡൻറ് വിനു എബ്രഹാം വളളാറ സ്വാഗതം ആശംസിക്കുകയും, കെ സി സി ഒ മുൻ പ്രസിഡൻറ് ശ്രീ ചാണ്ടി മാത്യു കറുകപ്പറമ്പിൽ പുതിയ ഭാരവാഹികൾക്ക് സത്പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കയും ചെയ്തു .. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ശ്രീ സജി കുന്നുംപുറം പ്രവാസികളായ ക്നാനായക്കാരുടെ സംഘടനകളുടെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും വിവരിക്കുകയുണ്ടായി . ക്നാനായക്കാരുടെ പൈതൃകങ്ങളിൽ ഒന്നായ മെനോറവിളക്ക് തെളിയിച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും വൈസ് പ്രസിഡണ്ട് റോബിൻ മാവേലി പുത്തൻപുരയിൽ വിവരിക്കുകയുണ്ടായി . തുടർന്ന് നടന്ന പ്രതിമ അനാച്ഛാദനവും ആശീർവാദവും ബഹുമാനപ്പെട്ട ഫാദർ ജോസഫ് കരുപ്ലാക്കിൽ നിർവഹിച്ചു …,കെ സി സി ഒ ജോയിൻ സെക്രട്ടറി ജോജി ചിറയത്ത് “ക്നായിതൊമ്മൻ ദിനാചരണത്തിന് ഇന്നിൻറെ പ്രസക്തി” യെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ..ആദിമ കേരള സഭയിലും സാമൂഹിക ചുറ്റുപാടുകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ക്നായി തോമാ എന്നും , അതിനാൽ അദ്ദേഹം സഭ ചരിത്രത്തിലും കേരള സാമൂഹിക ചരിത്രത്തിലും എക്കാലവും അനുസ്മരിക്കപ്പെടേണ്ട വ്യക്തിത്വം ആണെന്നും അഭിപ്രായപ്പെടുകയുണ്ടായി . കെസി സി ഒ സെക്രട്ടറി ഷോജോ ലൂക്കോസ് തെക്കേ വാലയിൽ കെ സി സി ഒ അതിൻറെ എല്ലാ സാമുദായിക ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുമെന്നും നന്ദി അർപ്പിച്ചുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി … കെ സി സി ഒ ട്രഷറർ മൈക്കിൾ ജോസഫ് പാറ്റകുടിലിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടോണി ചൂര വേലിയിൽ ,സിഡ്നി ക്നാനായ അസോസിയേഷൻ സെക്രട്ടറി ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ക്നാനായ തനിമകൾ വിളിച്ചോതിയ മാർഗ്ഗം കളി, പുരാതന പാട്ടുകൾ എന്നിവ ഏകോപിപ്പിച്ച് മികവുറ്റതാക്കി മാറ്റി .ഓഷ്യാനിയയിലെ ക്നാനായ സമൂഹത്തിന് ഒരു പുത്തൻ ഉണർവ് നൽകിക്കൊണ്ട് പരിപാടികൾ സമാപിച്ചു.

